ഡിസംബർ 14, 2011

കാറ്റേ

കാറ്റേ,തഴുകുന്ന ഈണമേ, 
നെഞ്ചില്‍ തുളയ്ക്കുന്ന രാഗമേ, 
ഒന്നൊരു വേള
നീട്ടില്‍ തളിച്ചു സുഖം തരുമോ?
വേദനയ്ക്ക് ഒരാശ്വാസവും?

കാറ്റേ, എന്നെ ധ്വനിപ്പിക്കും നിന്റെ അഗാധമാം 
സ്പര്‍ശനത്തിന് പകരമായി ഒരത്ഭുതം കാണുമോ?
ഇല്ലാത്ത ലോകങ്ങളില്‍ പരാജയം കണ്ടു മടങ്ങുമ്പോള്‍, 
നിയെന്നും എന്റെ ലോകത്തില്‍ ആശ്വാസമായിരുന്നല്ലോ..
ഞാനും നീയും ആരും പാരാജിതരല്ല.. എങ്കിലും നിനക്ക് മാത്രം പരിഭവം ഇല്ല.. 
നീയെന്നും വീശും, പല രീതിയില്‍, പല ശൈലിയില്‍, 
എങ്കിലും നീ ആര്‍ക്കും സ്വീകാര്യമാണ്..

കാറ്റ്

ഡിസംബർ 12, 2011

മുഷിഞ്ഞ കാത്തിരിപ്പ്‌

നില്കാനോരിടത്തും ഇഷ്ട്ടമില്ലാതെ
മനസ്സങ്ങു കാറ്റില്‍ പറന്നുപോയി.
വെമ്പുന്ന ഹൃദയത്തിന്‍ വിറയല്‍ സഹിക്കാതെ
അതിനെ കൊണ്ടാകില്ലത് പറന്നു പോകും..

ആരുമില്ലാത്തൊരു കപ്പല്‍ പോല്‍
മുങ്ങി താഴുമ്പോള്‍ തെല്ലും ഞാന്‍ ശങ്കിക്കില്ല..
മരവിച്ചു വെള്ളത്തില്‍ അടിയുമ്പോള്‍ എന്നെ-
നിത്യത വന്നു പുണര്‍ന്നുകൊള്ളും.
പക്ഷെ
കൈവിട്ട സമ്പാദ്യം താണ്ടിയെത്താന്‍
അവരെന്നെങ്കിലും എന്നെ തേടിയെത്തും...
അതുകണ്ടിനിയും കണ്ണീര്‍ പൊഴിക്കണം;
ഇനിയൊരിക്കലും അവര്‍ക്കെന്നെ വേണ്ടല്ലോ..

ഈ കാത്തിരിപ്പ്‌ വന്‍ മുഷിച്ചില്‍ തന്നെ..

മാർച്ച് 16, 2011

Flame Candle


Candle



















ഉരുകിയ മെഴുകില്‍ കുറച്ചു വെള്ളം ഒഴിക്കുക. അപ്പോള്‍ ഇങ്ങനെ ഒരു രൂപം കിട്ടും. 
മോള്ഡ്:- പ്ലാസ്റ്റിക്‌ കപ്പ്‌.

മാർച്ച് 11, 2011

Net Casting spider

creatures like this..........
ഇവിടെ ഒന്നും കാണാന്‍ കിട്ടാത്ത ഇനമാണ്‌.. Net Casting spider. ഒരു പാവം ചിലന്തി. ഇത്ര ക്ലോസ്സപ്പില്‍  ആരും പേടിച്ചു പോവും.
ഇതാണ് ആ പാവം. 

Deinopis
ഇര പിടിക്കാന്‍ ഇരിക്കുന്ന രീതി.
Going fishing 

നാലു കാലുകള്‍ കൊണ്ട് ഒരു വല വിരിച്ചു പിടിച്ചു വച്ചിരിക്കും. ഭക്ഷണം വരുമ്പോള്‍, വിരിഞ്ഞു പിടക്കും..  ഇത്ര വല്യ കണ്ണുകള്‍ രാത്രി കാഴ്ച വളരെ കൂടുതല്‍ ആയതു കൊണ്ടാണ്.

 ഇത് പോലെ ഉള്ള മറ്റൊരു ഇര പിടുത്തം:-
home town just b 4 sunrise.......( on  explore )
ഫോട്ടോ : Philip Joseph


മാർച്ച് 08, 2011

സ്നേഹം

Hamar Girl

ഇവിടെ നിന്നു എവിടേയ്ക്ക് പുഴ ഒഴുകും?
ഒഴുകാന്‍ ഒരൊത്തിരി വെള്ളമുണ്ട്
ഇത് സ്നേഹത്തിന്റെ പുഴയാണ്.
അത് കെട്ടി നിറുത്തി എന്നെ വീര്‍പ്പു മുട്ടികരുതെ..

ആഹ്ലാദം നുരഞ്ഞു പൊങ്ങും.. അത് കവിഞ്ഞൊഴുകും..
കണ്ടു നില്കുന്നവര്‍ക്ക് ഒപ്പിയെടുക്കാന്‍ സാധിക്കും..
അത് അവരെ സംത്രിപ്തിപെടുതും.
അതവര്‍ക്ക് അവകാശം, എനിക്കും

ഞാന്‍ ഏവര്‍ക്കും  അവകാശം.
വിളിക്കുന്നിടതെയ്ക്ക് ചെല്ലാന്‍ എളുപ്പം.
തിരിച്ചു വിട്ടാല്‍ ഞാന്‍ ഒഴുകികൊളാം
എവിടേയ്ക്ക് ഒഴുകണം എന്ന് വേഗം പറഞ്ഞില്ലെങ്കില്‍,
കേട്ടികിടന്നു ഞാന്‍ ചത്തുപോകും..
- എന്ന് സ്നേഹം.

മാർച്ച് 04, 2011

Inception

ഇത്രേം വഞ്ചന നിറഞ്ഞ ഭാവന ഞാന്‍ ഒരിടത്തും കണ്ടിട്ടില്ല.
എല്ലാം മായ പോലെയും പുക മേഘം പോലെയും ഇരിക്കുന്നു. അതില്‍ നിന്നും ഒന്നും വെളിവാകുന്നില്ല. എങ്കിലും അതില്‍ നിന്നും അനേകം കാര്യങ്ങള്‍ സങ്ങല്പിക്കപെടാന്‍ വേണ്ടി നില കൊള്ളുന്നു. പ്രകാശം ഉള്ളിടത്തോളം കാലം നിങ്ങള്ക്ക് കാഴ്ച ഉണ്ടായിരിക്കുന്നത് പോലെ, ഭാവന ഉള്ളിടത്തോളം കാലം സങ്ങല്‍പ്പങ്ങള്‍ നിലകൊള്ളുന്നു. സങ്ങല്‍പ്പങ്ങളിലൂടെ ആണ് പിന്നീട് ഒരു വ്യക്തി ഈ ലോകത്ത് ചലിക്കുന്നത് അത് അവനു വായുവും, വെള്ളവും, വസ്ത്രവും നല്‍കുന്നു. 

ഫെബ്രുവരി 28, 2011

ജീവന്‍


കര കാണാതെ കരയുന്ന ദുഖമോ,
അനിശ്ചിതത്തിന്റെ ഊഷ്മള സുഖമോ,
പകച്ചിരുന്ന ഹൃദയത്തിന്‍ മുന്നില്‍
ഒരു കൈ നിറയെ സ്വപ്‌നങ്ങള്‍ നീട്ടി

ജീവിതമെന്നാല്‍ സ്വപ്നമല്ലെന്ന്
ജീവിതം തന്നെ പഠിപ്പിച്ചു കഴിഞ്ഞു;
പല വഴിയും കാട്ടും വിധിയും,
പല ചിന്തകളാല്‍ കുഴയും മനസ്സും.
ഒരു കുഴിയും, ഒരു കയറും-
കാണും അതെവിടെയും, ഏതു വഴിയിലും !

പകച്ചു നില്‍കാന്‍ നേരമുണ്ടോ?
അതിനി ബാകിയില്ല..
സമയം നമ്മെ ചമച്ചിടും നിത്യവും
മരണത്തിലെയ്ക്കും, മരണം വരെയും.

ചുവടുകള്‍ ഒന്നും പിന്തിരിയല്ലേ,
ചങ്കൊന്നു ഉറച്ചു വയ്ക്കും വരെയെങ്കിലും,
നിങ്ങള്‍ ചുവടുറച്ചിടട്ടെ
നില മരന്നിടട്ടെ,
ജീവന്‍ ഒരഗ്നി പോലെ പടര്‍ന്നിടട്ടെ...

ഫെബ്രുവരി 19, 2011

For valentine's Day

There are two quotes that I like about love by two people. Posting here today as Valentine's Day article.

1. by Paulo Coelho :- Remainig open to love[Like the flowing river]

What is the complex feeling which deep down is the only reason we continue to live, struggle, and improve?
Like every other human being we can only feel it. But I have learned that this feeling is present in the small things and manifest itself in the more insignificant of our actions.
It is necessery therefore to keep love always in mind, regardless of whether or not we take action.
At times, when loneliness seems to crush all beauty, the only way to resist is to remain open to love.


2.by Sr.Clementina:- [സണ്‍‌ഡേ ശാലോം,10.2.08]
ഒരുവന്‍ ഉള്ളില്‍ സൂക്ഷിക്കുന്ന തീക്ഷ്ണമായ സ്നേഹത്തിന്റെ വെളിച്ചമത്രേ അവന്റെ ജീവിതത്തെ ദീപ്തമാകുന്നത്. 
എന്തിനോടെങ്കിലും തീവ്രമായ പ്രണയത്തില്‍ ആയിരിക്കാം, മനുഷ്യ മനസ്സ്. അത് ഈശ്വരനോടാകാം, പ്രകൃതിയോടാകാം, മറ്റൊരു വ്യക്ത്തിയോടാകാം, ആദര്‍ശങ്ങളോട് ആകാം... ജീവിതത്തിന്റെ സൗന്ദര്യം ഒരുവന്‍ തിരഞ്ഞെടുക്കുന്ന ഈ പ്രണയത്തിന്റെ തീവ്രാനുഭാവങ്ങളില്‍ ആണ്..
എല്ലാവരുടെയും ഉള്ളില്‍ പ്രണയത്തിന്റെ കനല്‍ ഒളിച്ചിരിപ്പുണ്ട്. ചാരം മൂടിപോകാതെ ഊതി ഉണര്ത്തുന്നവന്‍ അനശ്വരത കണ്ടെത്തുന്നു...