മേയ് 21, 2009

കപ്പലില്‍ സംഭവിക്കുന്നത്

ഒരു കപ്പലില്‍ കുറേ മനുഷ്യര്‍ സഞ്ചരിക്കുകയായിരുന്നു ...പലരും പല സ്ഥലങ്ങളിലായിരുന്നു..ചിലര്‍ ഉള്ളിലും, ചിലര്‍ അരികിലും , പിന്നെ ചിലര്‍ വക്കുകളിലും...
വക്കില്‍ വസിചിരുന്നവര്‍ക്ക് വെള്ളത്തില്‍ വീഴുമെന്നു വലിയ പേടി ഉണ്ടായിരുന്നു... വക്കില്‍ എത്തിയിരുന്ന ആര്‍കും പേടി ഉണ്ടായിരുന്നു...
പലര്കും പലപ്പോഴായി സ്ഥലം മാറ്റം കിട്ടിയിരുന്നു... വക്കില്‍ നിന്നു ഉള്ളിലെയ്ക്കും, ഉള്ളില്‍ നിന്നു വക്കിലെയ്ക്കും..

വെള്ളത്തില്‍ വീണു മരികുമോ എന്ന് ചിലര്‍ അമിതമായി ഭയന്നു ... പേടി കാരണം ചിലര്‍ വിഷം കഴിച്ചു മരിക്കുക പോലും ചെയ്തു...!

എന്നാല്‍ ചിലര്‍ അമിതമായി പേടിച്ചത് കാരണം പേടിയില്ലാത്ത അവസ്ഥയിലായി..
വെള്ളത്തില്‍ വീഴുക എന്ന പേടിയെ അവര്‍ അന്വര്‍ത്തമാക്കി..

ശുന്യതയില്‍ ആശ്രയിക്കുക എന്നപോലെ അക്കൂട്ടര്‍ വെള്ളത്തില്‍ എടുത്തു ചാടി..
ചിലര്‍ ധീര കര്‍മം അത്ഭുതത്തോടെ നോക്കി നിന്നു..

വെള്ളത്തില്‍ വീണവര്‍ക്ക് ജീവിതത്തിലെ എല്ലാ പേടിയും മാറി...
അവര്‍ സ്വതന്ത്രരായി ജീവിച്ചു/മരിച്ചു...

ബാക്കി ഉള്ളവര്‍ ഇപ്പോഴും പേടിച്ചു കൊണ്ടു ജീവിക്കുന്നു..

മേയ് 16, 2009

വിരഹം


The sun waving bye-bye
Originally uploaded by Barca_Branca
പൊഴിയുന്ന സന്ധ്യയില് മിഴിയുറ്റ നേരത്ത്
നെറുകിലായ് ചൂടി നീ ചെന്കുന്കുമം
അഴിയുന്ന ദുഃഖങ്ങള് ഏറ്റെട്ടു വാങ്ങി നീ
അഴിയാതോരാനന്തം തിരികെ തന്നു.

എന്‍റെ മിഴിനീര് കൂടി കുഴഞ്ഞൊരു രൂപമായ്
പതിയെ,വിട പറഞ്ഞകന്നിടുന്നു.
ഒരു കുടക്കീഴില് നമ്മള് ഒന്നാകവേ
മരുകുട ചൂടി നീ പോയിടുന്നോ ?

എന്‍റെ തോളോട് ചേരുവാന് ഭയമെന്തിനു?
നിന്‍റെ ഉള്ചൂടില് ചേരുന്ന തങ്കമല്ലേ?
പതിയെ മൃദുവായി നിന് നടത്തം ,
എന് മാറോടു ചെര്‍നോഴുകും നടത്തം ...
മൃദുവായി അത് മെല്ലെ മാഞ്ഞിടുമ്പോള്
എവിടെയെന്നറിയാതെ വിങ്ങിടുന്നു

മഴയും മടിയും


Sleep when it rains
Originally uploaded by Mirella Portieri
ഇതൊരു മഴകാലം..നല്ല തണുപ്പും..
ഒന്നുമരിയത്തൊരു പൂച്ചകുഞ്ഞിനെപ്പോള്
മുടിപുതച്ചുരങ്ങുവാന് തോന്നി..

നേരം പുലര്നെന്കിലും,
ഇതു മഴക്കാലമല്ലേ,
പുതപ്പോനോതുക്കി പുറത്തിറങ്ങാന്
മഴയോച്ചയെന്നെ വിസ്സമ്മതിച്ചു......

പലമനസ്സും ചിന്തയും, അലഞ്ഞു നടന്നു,
ആവോളം, എനിക്ക് മതിയാകുവോളം...
പകല് കിനാവെന്ന കമ്പിളി ചൂടിനാല്
നിദ്രയുടെ വെണ്ണ കിണ്ണം തട്ടി മറിഞ്ഞു

എന്റെ അദ്ധ്വാനങ്ങള് മൂടി വച്ചു..
മനസ്സിലെ ചോദ്യ ചിന്നങ്ങള്
ചോദ്യക്കടലാസ്സിലെതായിരുന്നില്ല........

ഞാന് വീണ മണ്ണും അതിന്റെ താളങ്ങളും,
അന്വേഷിച്ചലഞ്ഞു നീങ്ങി
വെറുതെ ഓരോമല് കുരുവിയെ നോക്കി
അതിനോടും കിന്നാരം പറഞ്ഞിരുന്നു..

സമയമെന്താനെന്നെത്ര മഥിച്ചു..
കാലവും കോലവും കീറി മുറിച്ചു പഠിച്ചു
ജീവന്റെ താള തുടിപ്പുകള് മറന്നു......
സമയത്തിന്റെ വിലയും മറന്നു.....

മേയ് 15, 2009

പൂവ് പോലെ

ഏഴ് നിറങ്ങളുമായി പൂവോടു പൂ സഞ്ചരിച്ചിരുന്ന ഒരു ചിത്ര ശലഭത്തിനോട്ഒരിക്കല്‍ ഒരു പൂവിനു ഇസ്ട്ടം തോന്നി...
തന്റെ അടുത്ത് വന്നിരുന്നു പ്രഭ പകര്‍നിരുന ശലഭത്തിനു തനിക്ക്ഉണ്ടായിരുന്നതെല്ലാം നല്കി... തന്റെ നറുമണം, തേന്‍, പൂമ്പൊടി, അങ്ങനെഎല്ലാം.. പകരമായി ശലഭത്തിന്റെ ചിറകാലേ ഉള്ള തഴുകല്‍ പൂവ് വല്ലാതെകാംഷിച്ചു..
പക്ഷെ ശലഭം അടുത്ത് വരുന്നില്ല.. തന്നെകാല്‍ നിറവും മണവുമുള്ള പൂകളില്‍ശലഭം ഭ്രമിച്ചിരിക്കുകയാണ്... വര്‍ണാഭമായ ചോര നിറം പൂണ്ട പൂക്കളുമായി അത്ആദി പാടി മതിമറക്കുന്നു..
പൂവിനു അത് സഹിച്ചില്ല..
മനമുരുകി കരഞ്ഞു പൂവ്..

കണ്ണീരിന്റെ കടലില്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ അലഞ്ഞു.. നേരംവെളുത്തപ്പോള്‍ പൂവകെ മാറിയിരുന്നു...

* * *

കഴുത്തിനു ചുറ്റും ഉണ്ടായിരുന്ന ദളങ്ങള്‍ എട്ടു കാലുകളായി..
പൂവ് ഒരു ചിലന്തിയെ പോലെ ചലിക്കുവാന്‍ തുടങ്ങി...
മനോഹരമായ തന്റെ ചെടിക്ക്‌ മുകളില്‍ ആര്‍കും ഗ്രഹിക്കാന്‍ കഴിയാത്തത് ഒന്നുണ്ടാക്കി..
സ്വയം ചെയ്യുന്നതെന്തെന്ന് പൂവിനു നിശ്ചയം ഉണ്ടായിരുനില്ല..

എങ്കിലും പ്രാണനോളം പുണര്‍ന്ന പ്രണയത്തെ പൂവ് മറന്നില്ല.. ഇന്നലെ വരെ മുഖത്ത്‌ പൂമ്പൊടി ചൂടി നിന്ന പൂവ്ഇന്നു ഒരു തുള്ളി വിഷം ചുണ്ടില്‍ ഇറങ്ബിക്കൊണ്ട് ശ്രദ്ധയോടെ കാത്തിരിക്കുന്നു..

അധികം വൈകാതെ, തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരം തന്നെ വിറയല്‍ കൊള്ളിക്കുന്നപ്രകംബനങ്ങകായി.... പൂമ്പാറ്റ വന്നു തീര്ന്നു..

ഒരു ചിലന്തിയുടെ മനോഭാവത്തോടെ പ്രകംബനത്തെ സമീപിച്ച പൂവിന്റെ മനസ്സില്‍ പക്ഷെ, തന്റെ പ്രണയംഅറിയിക്കാനുള്ള വ്യഗ്രത ആയിരുന്നു..
എന്നാല്‍, എട്ടു കാലുകള്‍ ആറു കാലുകല്കിടയില്‍ ഉള്ള ഹൃദയത്തെ വിരിഞ്ഞപ്പോള്‍, പ്രണയ ചുംബനം അറിയാതെഎങ്ങനെയോ ഒരു മുറിപ്പാടായി..
ശലഭത്തിന്റെ സിരകളില്‍ പൂവിന്റെ പ്രണയം ഒഴുകി നടന്നു ജീവന്റെ മിടിപ്പില്‍ തങ്ങി ചലിക്കാതെ നിന്നു..

തന്റെ പരാജയത്തില്‍, ആത്മാവ് നശിച്ചവനെ പോലെ .. ച്ചുംബനപാടായി അവശേഷിച്ച രണ്ടു തുളകളിലൂടെ.. ഒരുചിലന്തിയായി ജീവ രസം അര്മാദികുക്കയായി...