സൂര്യ കിരണങ്ങള്‍ കടത്തില്ലെന്‍ മിഴി
ചെവികളും ഈ പ്രപഞ്ഞത്തിന്‍ നാദം.
നാവുമനക്കാന്‍ എന്തൊരു ബദ്ധം,
നിശ്വാസത്തിലും ഇല്ലെന്‍ വികാരങ്ങള്‍
അന്ധകാരത്തിന്‍ കിരണം കണ്ണുകള്‍
ദൂരേയ്ക്ക് പൊട്ടി തെറിപ്പിക്കുന്ന പോലെ
പകലുകള്‍ രാവനെനിക്ക് നിത്യം,
രാത്രിയുടെ പാട്ട് ഞാന്‍ കേട്ടിട്ടില്ല...
ഇലകളില്‍ തങ്ങിയ തുള്ളികളില്‍ കൊച്ചു
സൂര്യന്മാരെയും ഞാന്‍ കണ്ടിട്ടില്ല...
ജനം തിരക്കാലെ ഓടുന്നതായ് തോന്നും,
എനികെന്റായുസ്സു കൂടുന്നതായും.
ലോകമേ കീഴ്മേല്‍ മറിയുന്നുവോ?
ഞാന്‍ എവിടെയാണ് ഇപ്പോള്‍ നില്‍ക്കുന്നത്?
ഒരു ദിനം നിദ്രയായ് വന്നു ഭവിച്ചു,
ആ ദിവസം മുഴുവന്‍ ഞാന്‍ സ്വപ്നം കണ്ടു.
നിറമായ തിരകളെന്‍ ഉള്ളില്‍ വന്നു..
വികാരവിവശതയാല്‍ ഞെട്ടി എണീറ്റ്
മിഴികള്‍ രണ്ടും ഞാന്‍ ആഞ്ഞു പൊത്തി-
എന്‍ കൈകള്‍ അനക്കാന്‍ സാധിചെന്നോ???
അവ രണ്ടും ഞാന്‍ മെല്ലെ തുറന്നു നോക്കി,
താളം വച്ചെന്‍ മുന്നില്‍, ഏഴുനിറങ്ങള്‍..
സന്തോഷം കൊണ്ടങ്ങു തുള്ളി ചാടാന്‍,
എന്റെ കാലുകളും മനസ്സായി..
പാടാന്‍ നോക്കി, പരാജയം കണ്ടു,
കാതില്‍ കയറാത്ത രാഗങ്ങള്‍ എങ്ങനെ,
നാവില്‍ കളിയാടാന്‍ ഓടി വരും?
ലോകത്തിന്‍ സ്പര്‍ഷമെശാതെ താണ്ടിയ വര്‍ഷങ്ങള്‍
ഇങ്ങനെ വിടചോല്ലവേ..
മറ്റേതോ ലോകം കരേറിയ പോലെ.
എനിക്ക് കിട്ടി ഈ പുതിയ ലോകം.

