ഡിസംബർ 14, 2011

കാറ്റേ

കാറ്റേ,തഴുകുന്ന ഈണമേ, 
നെഞ്ചില്‍ തുളയ്ക്കുന്ന രാഗമേ, 
ഒന്നൊരു വേള
നീട്ടില്‍ തളിച്ചു സുഖം തരുമോ?
വേദനയ്ക്ക് ഒരാശ്വാസവും?

കാറ്റേ, എന്നെ ധ്വനിപ്പിക്കും നിന്റെ അഗാധമാം 
സ്പര്‍ശനത്തിന് പകരമായി ഒരത്ഭുതം കാണുമോ?
ഇല്ലാത്ത ലോകങ്ങളില്‍ പരാജയം കണ്ടു മടങ്ങുമ്പോള്‍, 
നിയെന്നും എന്റെ ലോകത്തില്‍ ആശ്വാസമായിരുന്നല്ലോ..
ഞാനും നീയും ആരും പാരാജിതരല്ല.. എങ്കിലും നിനക്ക് മാത്രം പരിഭവം ഇല്ല.. 
നീയെന്നും വീശും, പല രീതിയില്‍, പല ശൈലിയില്‍, 
എങ്കിലും നീ ആര്‍ക്കും സ്വീകാര്യമാണ്..

കാറ്റ്

ഡിസംബർ 12, 2011

മുഷിഞ്ഞ കാത്തിരിപ്പ്‌

നില്കാനോരിടത്തും ഇഷ്ട്ടമില്ലാതെ
മനസ്സങ്ങു കാറ്റില്‍ പറന്നുപോയി.
വെമ്പുന്ന ഹൃദയത്തിന്‍ വിറയല്‍ സഹിക്കാതെ
അതിനെ കൊണ്ടാകില്ലത് പറന്നു പോകും..

ആരുമില്ലാത്തൊരു കപ്പല്‍ പോല്‍
മുങ്ങി താഴുമ്പോള്‍ തെല്ലും ഞാന്‍ ശങ്കിക്കില്ല..
മരവിച്ചു വെള്ളത്തില്‍ അടിയുമ്പോള്‍ എന്നെ-
നിത്യത വന്നു പുണര്‍ന്നുകൊള്ളും.
പക്ഷെ
കൈവിട്ട സമ്പാദ്യം താണ്ടിയെത്താന്‍
അവരെന്നെങ്കിലും എന്നെ തേടിയെത്തും...
അതുകണ്ടിനിയും കണ്ണീര്‍ പൊഴിക്കണം;
ഇനിയൊരിക്കലും അവര്‍ക്കെന്നെ വേണ്ടല്ലോ..

ഈ കാത്തിരിപ്പ്‌ വന്‍ മുഷിച്ചില്‍ തന്നെ..