ഫെബ്രുവരി 28, 2011

ജീവന്‍


കര കാണാതെ കരയുന്ന ദുഖമോ,
അനിശ്ചിതത്തിന്റെ ഊഷ്മള സുഖമോ,
പകച്ചിരുന്ന ഹൃദയത്തിന്‍ മുന്നില്‍
ഒരു കൈ നിറയെ സ്വപ്‌നങ്ങള്‍ നീട്ടി

ജീവിതമെന്നാല്‍ സ്വപ്നമല്ലെന്ന്
ജീവിതം തന്നെ പഠിപ്പിച്ചു കഴിഞ്ഞു;
പല വഴിയും കാട്ടും വിധിയും,
പല ചിന്തകളാല്‍ കുഴയും മനസ്സും.
ഒരു കുഴിയും, ഒരു കയറും-
കാണും അതെവിടെയും, ഏതു വഴിയിലും !

പകച്ചു നില്‍കാന്‍ നേരമുണ്ടോ?
അതിനി ബാകിയില്ല..
സമയം നമ്മെ ചമച്ചിടും നിത്യവും
മരണത്തിലെയ്ക്കും, മരണം വരെയും.

ചുവടുകള്‍ ഒന്നും പിന്തിരിയല്ലേ,
ചങ്കൊന്നു ഉറച്ചു വയ്ക്കും വരെയെങ്കിലും,
നിങ്ങള്‍ ചുവടുറച്ചിടട്ടെ
നില മരന്നിടട്ടെ,
ജീവന്‍ ഒരഗ്നി പോലെ പടര്‍ന്നിടട്ടെ...

2 അഭിപ്രായങ്ങൾ:

Be kind to put a comment here!