കര കാണാതെ കരയുന്ന ദുഖമോ,
അനിശ്ചിതത്തിന്റെ ഊഷ്മള സുഖമോ,
പകച്ചിരുന്ന ഹൃദയത്തിന് മുന്നില്‍
ഒരു കൈ നിറയെ സ്വപ്നങ്ങള്‍ നീട്ടി
ജീവിതമെന്നാല്‍ സ്വപ്നമല്ലെന്ന്
ജീവിതം തന്നെ പഠിപ്പിച്ചു കഴിഞ്ഞു;
പല വഴിയും കാട്ടും വിധിയും,
പല ചിന്തകളാല്‍ കുഴയും മനസ്സും.
ഒരു കുഴിയും, ഒരു കയറും-
കാണും അതെവിടെയും, ഏതു വഴിയിലും !
പകച്ചു നില്കാന് നേരമുണ്ടോ?
അതിനി ബാകിയില്ല..
സമയം നമ്മെ ചമച്ചിടും നിത്യവും
മരണത്തിലെയ്ക്കും, മരണം വരെയും.
ചുവടുകള്‍ ഒന്നും പിന്തിരിയല്ലേ,
ചങ്കൊന്നു ഉറച്ചു വയ്ക്കും വരെയെങ്കിലും,നിങ്ങള്‍ ചുവടുറച്ചിടട്ടെ
നില മരന്നിടട്ടെ,
ജീവന് ഒരഗ്നി പോലെ പടര്‍ന്നിടട്ടെ...

ജീവനുള്ള കവിത..നന്നായിരിക്കുന്നു..ഇനിയും എഴുതുക
മറുപടിഇല്ലാതാക്കൂthank you for encouragement.
മറുപടിഇല്ലാതാക്കൂ