ജൂൺ 19, 2012

വേദന


ചെവികള്‍ കുത്തി നിറഞ്ഞു;
ഇനി ചിന്തിക്കാന്‍ ആകുന്നില്ല.
ചിരി അടഞ്ഞു; ഇനി എത്തി നോക്കുന്നില്ല.
ആത്മാവില്‍ നിറഞ്ഞ ചങ്ജല ശബ്ദങ്ങള്‍ കാതോര്‍ത്തു,
അത് സ്പോടനത്തിന്റെ നിശബ്ദത അല്ലായിരുന്നു. 
അത് താരാട്ടിന്റെ മൂളലും അല്ലായിരുന്നു. 
ആള്‍കൂട്ടത്തില്‍ തനിയെ നടക്കുമ്പോള്‍ 
മുറുകി കേള്‍ക്കുന്ന ശബ്ദങ്ങള്‍ ആകുന്നു. 

ശക്തമായ തിരയും കൊടുംകാറ്റും മിന്നലും..
പിന്നെ കൊടുങ്കാറ്റിന്റെ ശൂന്യതയാര്‍ന്ന ഇടിയും ഉള്ളില്‍ മുഴങ്ങുന്നു.
പുറത്തു വിങ്ങി ഒഴുകുന്നത്‌ മിഴിനീരാകുന്നു. 
അതില്‍ ദുഖമോഴുകി തീരുമ്പോള്‍ കാര്‍മേഘം മെല്ലെ മായുന്നു..
വറ്റിയ ആകാശവും, മിഴികളും-
ഒരു പ്രഭാതവും പുഞ്ചിരിയും തൂകി ഉദിക്കുന്നു.
നനവ്‌ തൊട്ടുണര്‍ത്തിയ ജീവനെ പോലെ 
പുതിയ കതിരുകള്‍ വീണ്ടും വളരുകയായി.

1 അഭിപ്രായം:

Be kind to put a comment here!