ഏഴ് നിറങ്ങളുമായി പൂവോടു പൂ സഞ്ചരിച്ചിരുന്ന ഒരു ചിത്ര ശലഭത്തിനോട്ഒരിക്കല് ഒരു പൂവിനു ഇസ്ട്ടം തോന്നി...
തന്റെ അടുത്ത് വന്നിരുന്നു പ്രഭ പകര്നിരുന ആ ശലഭത്തിനു തനിക്ക്ഉണ്ടായിരുന്നതെല്ലാം നല്കി... തന്റെ നറുമണം, തേന്‍, പൂമ്പൊടി, അങ്ങനെഎല്ലാം.. പകരമായി ആ ശലഭത്തിന്റെ ചിറകാലേ ഉള്ള തഴുകല്‍ പൂവ് വല്ലാതെകാംഷിച്ചു..
പക്ഷെ ശലഭം അടുത്ത് വരുന്നില്ല.. തന്നെകാല്‍ നിറവും മണവുമുള്ള പൂകളില്ശലഭം ഭ്രമിച്ചിരിക്കുകയാണ്... വര്‍ണാഭമായ ചോര നിറം പൂണ്ട പൂക്കളുമായി അത്ആദി പാടി മതിമറക്കുന്നു..
പൂവിനു അത് സഹിച്ചില്ല..
മനമുരുകി കരഞ്ഞു പൂവ്..
കണ്ണീരിന്റെ കടലില്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ അലഞ്ഞു.. നേരംവെളുത്തപ്പോള്‍ പൂവകെ മാറിയിരുന്നു...
* * *
കഴുത്തിനു ചുറ്റും ഉണ്ടായിരുന്ന ദളങ്ങള്‍ എട്ടു കാലുകളായി..
പൂവ് ഒരു ചിലന്തിയെ പോലെ ചലിക്കുവാന്‍ തുടങ്ങി...
മനോഹരമായ തന്റെ ചെടിക്ക് മുകളില്‍ ആര്‍കും ഗ്രഹിക്കാന്‍ കഴിയാത്തത് ഒന്നുണ്ടാക്കി..
സ്വയം ചെയ്യുന്നതെന്തെന്ന് പൂവിനു നിശ്ചയം ഉണ്ടായിരുനില്ല..
എങ്കിലും പ്രാണനോളം പുണര്‍ന്ന പ്രണയത്തെ പൂവ് മറന്നില്ല.. ഇന്നലെ വരെ മുഖത്ത് പൂമ്പൊടി ചൂടി നിന്ന പൂവ്ഇന്നു ഒരു തുള്ളി വിഷം ചുണ്ടില്‍ ഇറങ്ബിക്കൊണ്ട് ശ്രദ്ധയോടെ കാത്തിരിക്കുന്നു..
അധികം വൈകാതെ, തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരം തന്നെ വിറയല്‍ കൊള്ളിക്കുന്നപ്രകംബനങ്ങകായി.... ആ പൂമ്പാറ്റ വന്നു തീര്‍ന്നു..
ഒരു ചിലന്തിയുടെ മനോഭാവത്തോടെ ആ പ്രകംബനത്തെ സമീപിച്ച പൂവിന്റെ മനസ്സില്‍ പക്ഷെ, തന്റെ പ്രണയംഅറിയിക്കാനുള്ള വ്യഗ്രത ആയിരുന്നു..
എന്നാല്‍, എട്ടു കാലുകള്‍ ആറു കാലുകല്കിടയില് ഉള്ള ഹൃദയത്തെ വിരിഞ്ഞപ്പോള്‍, പ്രണയ ചുംബനം അറിയാതെഎങ്ങനെയോ ഒരു മുറിപ്പാടായി..
ശലഭത്തിന്റെ സിരകളില്‍ പൂവിന്റെ പ്രണയം ഒഴുകി നടന്നു ജീവന്റെ മിടിപ്പില്‍ തങ്ങി ചലിക്കാതെ നിന്നു..
തന്റെ പരാജയത്തില്‍, ആത്മാവ് നശിച്ചവനെ പോലെ .. ച്ചുംബനപാടായി അവശേഷിച്ച രണ്ടു തുളകളിലൂടെ.. ഒരുചിലന്തിയായി ജീവ രസം അര്മാദികുക്കയായി...
പ്രതികാരത്തിന്റെ മറ്റൊരു മുഖം..
മറുപടിഇല്ലാതാക്കൂഭാവന ഇഷ്ടപ്പെട്ടു...
ബ്ലൊഗ്ഗ് വായിക്കാനാവുന്നില്ല
മറുപടിഇല്ലാതാക്കൂഅക്ഷരങള് കറുപ്പിലലിഞുപോയി
പോസ്റ്റ് നന്നായി
മറുപടിഇല്ലാതാക്കൂഫോണ്ട് കുറച്ചു വലുതാക്കാമോ ?
ctrl+scroll cheythaal web page valuthayikolum. :) n thanx 4 coments..
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ