മേയ് 21, 2009

കപ്പലില്‍ സംഭവിക്കുന്നത്

ഒരു കപ്പലില്‍ കുറേ മനുഷ്യര്‍ സഞ്ചരിക്കുകയായിരുന്നു ...പലരും പല സ്ഥലങ്ങളിലായിരുന്നു..ചിലര്‍ ഉള്ളിലും, ചിലര്‍ അരികിലും , പിന്നെ ചിലര്‍ വക്കുകളിലും...
വക്കില്‍ വസിചിരുന്നവര്‍ക്ക് വെള്ളത്തില്‍ വീഴുമെന്നു വലിയ പേടി ഉണ്ടായിരുന്നു... വക്കില്‍ എത്തിയിരുന്ന ആര്‍കും പേടി ഉണ്ടായിരുന്നു...
പലര്കും പലപ്പോഴായി സ്ഥലം മാറ്റം കിട്ടിയിരുന്നു... വക്കില്‍ നിന്നു ഉള്ളിലെയ്ക്കും, ഉള്ളില്‍ നിന്നു വക്കിലെയ്ക്കും..

വെള്ളത്തില്‍ വീണു മരികുമോ എന്ന് ചിലര്‍ അമിതമായി ഭയന്നു ... പേടി കാരണം ചിലര്‍ വിഷം കഴിച്ചു മരിക്കുക പോലും ചെയ്തു...!

എന്നാല്‍ ചിലര്‍ അമിതമായി പേടിച്ചത് കാരണം പേടിയില്ലാത്ത അവസ്ഥയിലായി..
വെള്ളത്തില്‍ വീഴുക എന്ന പേടിയെ അവര്‍ അന്വര്‍ത്തമാക്കി..

ശുന്യതയില്‍ ആശ്രയിക്കുക എന്നപോലെ അക്കൂട്ടര്‍ വെള്ളത്തില്‍ എടുത്തു ചാടി..
ചിലര്‍ ധീര കര്‍മം അത്ഭുതത്തോടെ നോക്കി നിന്നു..

വെള്ളത്തില്‍ വീണവര്‍ക്ക് ജീവിതത്തിലെ എല്ലാ പേടിയും മാറി...
അവര്‍ സ്വതന്ത്രരായി ജീവിച്ചു/മരിച്ചു...

ബാക്കി ഉള്ളവര്‍ ഇപ്പോഴും പേടിച്ചു കൊണ്ടു ജീവിക്കുന്നു..

4 അഭിപ്രായങ്ങൾ:

Be kind to put a comment here!